Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Leaderships

Malappuram

പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്:      അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ

എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സാ​ര​ഥി​ക​ളെ നിശ്ചയിക്കാന്‍ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ.


എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ കോ​ണ്‍​ഗ്ര​സ്,മു​സ്ലിം ലീ​ഗ് പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​ക​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്.

എ​ട​ക്ക​ര​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്ന ദീ​പ ഹ​രി​ദാ​സ്, വി.​എ​സ്. സ​ജി​ത എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ന് പു​റ​മെ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​യും പ്ര​സി​ഡ​ന്‍റ് പ​ദ​വി അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മു​സ്ലിം ലീ​ഗി​ലെ എ​ര​ഞ്ഞി​ക്ക​ൽ അ​ബ്ദു​ൾ റ​സാ​ഖി​നാ​കു​മെ​ന്ന് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

വ​ഴി​ക്ക​ട​വി​ൽ മാ​മാ​ങ്ക​ര വാ​ർ​ഡി​ൽ നി​ന്ന് വി​ജ​യി​ച്ച മു​സ്ലിം ലീ​ഗി​ലെ റം​ല​ത്ത് നെ​യ്ത​ക്കോ​ട​ൻ പ്ര​സി​ഡ​ന്‍റാ​കും. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സി​ലെ ഉ​ഷാ വേ​ലു​വി​നെ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ട്ട് സീ​റ്റു​ക​ൾ വീ​തം കോ​ണ്‍​ഗ്ര​സി​നും മു​സ്ലിം ലീ​ഗി​നു​മു​ള്ള വ​ഴി​ക്ക​ട​വി​ൽ ര​ണ്ട​ര വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​രു​ത, വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളും രം​ഗ​ത്തു​ണ്ട്.

പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ​തി​നാ​ൽ ചു​ങ്ക​ത്ത​റ​യി​ൽ മ​ണ​ലി വാ​ർ​ഡി​ൽ നി​ന്ന് വി​ജ​യി​ച്ച സി.​കെ. സു​രേ​ഷാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റ്്. ബ്ലോ​ക്ക് മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​ണ് സു​രേ​ഷ്. എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ന്ധി​ച്ച് ലീ​ഗ് നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം കൂ​ടി​യാ​യ കെ.​പി. മൈ​മൂ​ന​യ്ക്കാ​ണ് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന. എ​ന്നാ​ൽ ലീ​ഗി​ലെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മു​ൻ മെം​ബ​റാ​യ വ​ഹി​ദ മു​ഹ​മ്മ​ദാ​ലി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്. പോ​ത്തു​ക​ല്ലി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞു.

പാ​താ​ർ വാ​ർ​ഡി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ലെ എം.​എ. ജോ​സ് പ്ര​സി​ഡ​ന്‍റാ​കും. പോ​ത്തു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സ​സി​ഡ​ന്‍റും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് എം.​എ. ജോ​സ്. മു​സ്ലിം ലീ​ഗി​ലെ കെ. ​ഷ​റ​ഫു​ന്നീ​സ​യാ​കും വൈ​സ് പ്ര​സി​ഡ​ന്‍റ്. മൂ​ത്തേ​ട​ത്ത് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് എ​ട​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ ടി.​കെ. ഹ​ഫ്സ​ത്തി​നാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കു​ക. എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മു​സ്ലിം ലീ​ഗി​ലെ വി.​പി. അ്ദു​റ​ഹി​മാ​ൻ, വി.​പി. റ​ഷീ​ദ്, വ​ട്ടി​പ്പ​റ​ന്പ​ത്ത് ബ​ഷീ​ർ എ​ന്നീ മൂ​ന്ന് പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്.

 

Latest News

Corehub Up